പത്തനാപുരം
കർഷകസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരപ്രചാരണ ജാഥയ്ക്ക് ജില്ലയിൽ സമാപനം. വന്യജീവി ആക്രമണങ്ങളിൽനിന്ന് മനുഷ്യരെയും കൃഷിയെയും രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി 25ന് നടക്കുന്ന പാർലമെന്റ്, പുനലൂർ ഡിഎഫ്ഒ ഓഫീസ് മാർച്ചിന്റെ പ്രചാരണാർഥമാണ് വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചത്. ശനി രാവിലെ മടത്തറയിൽനിന്നും ആരംഭിച്ച ജാഥ മാങ്കോട് സമാപിച്ചു. മടത്തറയിൽ വി സുബ്ബലാൽ, കുളത്തുപ്പുഴയിൽ രവീന്ദ്രനാഥ്, സുരേന്ദ്രൻനായർ, ഹസീന മനാഫ്, ആര്യങ്കാവിൽ ഏരിയ സെക്രട്ടറി വിജയൻ, തെന്മലയിൽ ജോൺ ഫിലിപ്പ്, ഇടമണിൽ ജിജി കെ ബാബു, ചന്ദ്രാനന്ദൻ, സുദർശനൻ എന്നിവർ സംസാരിച്ചു. പുന്നലയിൽ സ്വീകരണ യോഗത്തിൽ സലിം അധ്യക്ഷനായി. വില്ലേജ് സെക്രട്ടറി മനോജ് സ്വാഗതം പറഞ്ഞു. രാഹുൽ, രത്‌നാകരൻ, രഞ്ജിത്ത്, രാജൻ, അശോകൻ എന്നിവർ സംസാരിച്ചു. മാങ്കോട് ചേർന്ന യോഗത്തിൽ ശിവദാസൻപിള്ള അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം നെജു സ്വാഗതം പറഞ്ഞു. പി ജി വാസുദേവൻ ഉണ്ണി, എ ബി അൻസാർ, ഐഷാ ഷാജഹാൻ, സബീന, അർഷാദ്, ഷാനവാസ്, അയ്യൂബ്, ഷാൻ, വിജയകുമാർ, ബിനു, ബിജു, ശാരോൺ, വിജേഷ് എന്നിവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ ബിജു കെ മാത്യൂ, ജോൺ ഫിലിപ്പ്, സതീഷ്‌കുമാർ, രതികുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 25ന് രാവിലെ 10ന് ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..