22 December Sunday

ക്രിമിനൽസംഘത്തെ ‘കൈ’വിടാതെ കോൺഗ്രസ്‌

ജയൻ ഇടയ്‌ക്കാട്‌Updated: Sunday Sep 22, 2024
കൊല്ലം
കൊലപാതകം, ക്വട്ടേഷൻ, കാപ്പാകേസ്‌, പോക്‌സോ കേസ്‌, ലഹരിക്കടത്ത്‌, ചന്ദനക്കടത്ത്‌, ഗുണ്ടാപ്പിരിവ്‌, തൊഴിൽതട്ടിപ്പ്‌ –- എല്ലാ ക്രിമിനൽ പ്രവൃത്തികളിലും ‘കൈ’ ഒപ്പിട്ട്‌ ജില്ലയിലെ യൂത്ത്‌ കോൺഗ്രസ്‌, കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും. മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്‌ത്തി കാർകയറ്റി കൊലപ്പെടുത്തിയ കേസും ആലപ്പുഴയിലെ പോക്‌സോക്കേസുമാണ്‌ ഒടുവിലത്തേത്‌. പഠനക്യാമ്പിന്‌ അരലക്ഷം രൂപ നൽകാത്തതിന്റെ പേരിൽ  കൊല്ലം നഗരത്തിലെ ടെക്‌സ്റ്റെൽ മാളിൽ കയറി യൂത്ത്‌ കോൺഗ്രസ്‌ സംഘം കടയുടമയെ ഭീഷണിപ്പെടുത്തിയത്‌ അടുത്തിടെയാണ്‌. കടയിലെത്തിയ ഉപയോക്താക്കളെ തെറിവിളിച്ച്‌ പൊതുശല്യമായി മാറിയതിനെതിരെയും കേസ്‌ രജിസ്‌റ്റർ ചെയ്‌തിരുന്നു. കാപ്പാകേസ്‌ പ്രതികളെ ഉൾപ്പെടെ കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളാക്കിയതും വിവാദമായിരുന്നു.
ലഹരികടത്തിയാൽ 
വ്യാപാരിയാകാം
ഇരുപതു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസിലെ പ്രതിയാണ്‌ വ്യാപാരി വ്യവസായി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബിനോയി‌ ഷാനൂർ. കൊല്ലം പോളയത്തോട്ടിൽ ടെക്‌സ്റ്റൈൽ മാളിലെ പണപ്പിരിവിലും ബിനോയി ഉണ്ടായിരുന്നു. ബിനോയിയുടെ കൊല്ലം പള്ളിമുക്കിലുള്ള ഗോഡൗണിൽനിന്ന്‌ 24 ചാക്കിലായി 60,000 പായ്‌ക്കറ്റ്‌ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊല്ലം സിറ്റി പൊലീസ്‌ പിടികൂടിയിരുന്നു. യൂത്ത്‌ കോൺഗ്രസ്‌ മുൻ ജില്ലാ ജനറൽ സെക്രട്ടറിയും ഡിസിസി മുൻ അംഗവുമാണ്‌ ഇയാൾ.
 
പൊതുശല്യമാകുന്ന പണപ്പിരിവ്‌  
അരലക്ഷം രൂപ പിരിവ്‌ നൽകാത്തതിന്റെ പേരിലായിരുന്നു കൊല്ലം നഗരത്തിൽ അടുത്തിടെ തുടങ്ങിയ ടെക്‌സ്റ്റൈൽ മാളിൽ കോൺഗ്രസ്‌ നേതാക്കൾ അതിക്രമം കാട്ടിയത്‌. ഉപയോക്താക്കളെ അസഭ്യം വിളിച്ചും ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഈ സംഭവത്തിൽ വടക്കേവിള ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ പാലത്തറ രാജീവ്‌, എക്‌സിക്യൂട്ടീവ്‌ അംഗം അൻഷാദ്‌, വ്യാപാരി വ്യവസായി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ബിനോയ്‌ ഷാനൂർ എന്നിവർക്കെതിരെയായിരുന്നു കേസ്‌.
 
കൈവലയത്തിലുണ്ട്‌ പോക്‌സോ
മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്‌ത്തി കാർകയറ്റി കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ  അജ്‌മലിനെതിരെ ചന്ദനക്കടത്തിനും ചീറ്റിങ്ങിനും കേസുണ്ട്‌. ബന്ധുവായ പതിനഞ്ചുകാരിയെ പീഡിപ്പിച്ചതിന്‌ ആലപ്പുഴ വീയപുരം പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ യൂത്ത്‌ കോൺഗ്രസ്‌ കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ കണിശേരിൽ കഴിഞ്ഞദിവസമാണ്‌ അറസ്‌റ്റിലായത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top