22 November Friday
ജൂഡോ ചാമ്പ്യൻഷിപ്‌

ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ നേടിയ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ടീം

കരുനാഗപ്പള്ളി 
ഇരുപത്തിയെട്ടാമത് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്‌ ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്തു. ജില്ലാ ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ് സാബുജൻ അധ്യക്ഷനായി. കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവന,  മായ ശ്രീകുമാർ എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ റസൂൽ ഖാൻ (ബോയ്സ് എച്ച്എസ്എസ് കരുനാഗപ്പള്ളി), വെള്ളി മെഡൽ നേടിയ ബിലാൽ (എസ്എം എച്ച്എസ്എസ് പതാരം), വെങ്കലം നേടിയ അയന സുനിൽ (എച്ച്എസ് ഫോർ ഗേൾസ് കരുനാഗപ്പള്ളി), മുഹമ്മദ് അദിനാൻ (എംഎസ് എച്ച്എസ്എസ് മൈനാഗപ്പള്ളി), ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വെങ്കല മെഡൽ നേടിയ റിസ്‌വാൻ, എ ഫരീദ് അഹമ്മദ്, മുഹമ്മദ് റിസ്വാൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കെ ജോയ് വർഗീസ്, സുഷ അലക്സ്, എസ് പ്രകാശ്, സനിൽ, ഗംഗാറാം എന്നിവർ സംസാരിച്ചു.  കൊല്ലം ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി സ്വപ്നിൽ വിക്രമൻ സ്വാഗതവും ട്രഷറർ വിഷ്ണു വി ഗോപാൽ നന്ദിയും പറഞ്ഞു. 
ഇരുപത്തിനാല്‌ സ്വർണം നേടി തുടർച്ചയായി മൂന്നാം തവണയും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സിവി ടൂൾസ് ആൻഡ് എക്യുപ്മെന്റസ് എവറോളിങ്‌ ട്രോഫി കരസ്ഥമാക്കി. രണ്ടാംസ്ഥാനം നേടിയ എസ്എം എച്ച്എസ്എസ് പതാരം ഒമ്പത്‌ സ്വർണമെഡൽ കരസ്ഥമാക്കി. എംഎസ് എച്ച്എസ്എസ് മൈനാഗപ്പള്ളി എട്ട്‌ സ്വർണത്തോടെ മൂന്നാം സ്ഥാനത്ത് എത്തി. സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ആറ്‌ സ്വർണം നേടി പുതിയകാവ് അമൃത വിദ്യാലയം ഒന്നാംസ്ഥാനത്ത് എത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top