22 November Friday

കുണ്ടറയിൽ പ്രതിനിധി സമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

സിപിഐ എം കുണ്ടറ ഏരിയ സമ്മേളനം കേന്ദ്രകമ്മിറ്റി അം​ഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു

 

സീതാറാം യെച്ചൂരി നഗർ (എംഎംകെ ഓഡിറ്റോറിയം, കരിക്കോട്‌)
സിപിഐ എം 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള കുണ്ടറ ഏരിയ പ്രതിനിധി സമ്മേളനം തുടങ്ങി. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി  ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിഅംഗം എൻ എസ്‌ പ്രസന്നകുമാർ സമ്മേളന നഗറിൽ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗം സി സന്തോഷ്‌ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സുരേഷ്‌ബാബു രക്തസാക്ഷി പ്രമേയവും ബി സുജീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ എസ്‌ അനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്‌സിക്കുട്ടിഅമ്മ, പി രാജേന്ദ്രൻ, കെ സോമപ്രസാദ്, ചിന്താ ജെറോം, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ബി തുളസീധരക്കുറുപ്പ്‌, പി എ എബ്രഹാം, എക്‌സ്‌ ഏണസ്റ്റ്, സി ബാള്‍ഡുവിന്‍, ജില്ലാ കമ്മിറ്റിഅംഗം എൻ എസ്‌ പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു. സി സന്തോഷ്‌, എസ്‌ വിഷ്‌ണു, ജുലിയറ്റ്‌ നെത്സൺ, എൽ അനിൽ, എച്ച്‌ ഹുസൈൻ എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി എസ്‌ എൽ സജികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. പ്രതിനിധി സമ്മേളനം വെള്ളിയാഴ്‌ച സമാപിക്കും. ശനി വൈകിട്ട്‌ നാലിന് കേരളപുരം ജങ്‌ഷനിൽനിന്ന്‌ ആരംഭിക്കുന്ന ചുവപ്പുസേനാ പരേഡും ബഹുജനറാലിയും കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (ചന്ദനത്തോപ്പ്‌ ജങ്‌ഷൻ)സമാപിക്കും. പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ഐ ബി സതീഷ്‌ എംഎൽഎ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top