08 September Sunday

എസ്എഫ്ഐ ഹെൽപ് ഡെസ്ക് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 23, 2021

എസ്എഫ്ഐ അഞ്ചൽ ഏരിയായിൽ സംഘടിപ്പിച്ച വാക്സിനേഷൻ 
രജിസ്ട്രേഷൻ ക്യാമ്പ്

കൊല്ലം
കോവിഡ് പ്രതിരോധ -സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വാക്സിനേഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു. ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് വ്യാഴാഴ്‌ച മുതൽ തുടങ്ങിയ ഹെൽപ് ഡെസ്കിൽ വാക്സിൻ രജിസ്ട്രേഷൻ സൗജന്യമായി ചെയ്തു കൊടുത്തു. വരും ദിവസങ്ങളിലും ഈ പ്രവർത്തനം തുടരും. ആധാർകാർഡ്, മൊബൈൽ ഫോൺ എന്നിവയുമായി എത്തുന്നവർക്ക്‌ ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയും.
അഞ്ചൽ ഏരിയ കമ്മിറ്റിയിലെ ഒമ്പത്‌ ലോക്കൽ കേന്ദ്രങ്ങളിലും കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. ആയൂർ, ഇടമുളയ്ക്കൽ, അഞ്ചൽ മാർക്കറ്റ് ജങ്‌ഷൻ, 
ആർ ഒ ജംങ്‌ഷൻ, കോളേജ് ജങ്‌ഷൻ, ആലഞ്ചേരി, കരുകോൺ, ഇളവറാംകുഴി, കടമൻകോട് തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top