26 December Thursday

പുനലൂരിൽനിന്ന് 320 അതിഥിത്തൊഴിലാളികൾ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
പുനലൂർ
ലോക്ക്ഡൗണിൽ പുനലൂരിൽ കുടുങ്ങിയ പശ്ചിമബംഗാൾ സ്വദേശികളായ 320 അതിഥിത്തൊഴിലാളികൾ വെള്ളിയാഴ്‌ച നാട്ടിലേക്ക് തിരിച്ചു. വൈകിട്ടു മൂന്നിന്‌ പുനലൂർ കെഎസ്ആർടിസി മൈതാനിയിൽനിന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ച തൊഴിലാളികൾ രാത്രി 10ന് ബംഗാളിലേക്കുള്ള പ്രത്യേക ട്രെയിനിൽ യാത്രയായി.
11 കെഎസ്ആർടിസി ബസുകളിലാണ് ഇവരെ കൊല്ലത്തെത്തിച്ചത്. പുനലൂർ പൊലീസിന്റെയും തൊഴിൽവകുപ്പിന്റെയും നേതൃത്വത്തിൽ യാത്രാ രേഖകളും മെഡിക്കൽ സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് യാത്രയാക്കിയത്. ഇവർക്കാവശ്യമായ ഭക്ഷണം, കുടിവെള്ളം, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ തൊഴിൽവകുപ്പ്‌ നൽകി. രണ്ടുവർഷം മുമ്പ്‌ പുനലൂരിൽ ജോലിക്കെത്തിയവരാണ്‌ പലരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top