22 December Sunday

മദ്യ വിൽപ്പന: ബിജെപി 
പ്രവർത്തകൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

 

കൊല്ലം
കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനധികൃത മദ്യം സൂക്ഷിച്ച കേസിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ ഗ്ലാഡ്സൺ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ്  ഉളിയക്കോവിൽ ഷാപ്പുമുക്കിൽ നടത്തിയ പരിശോധനയിലാണ്‌ അറസ്റ്റ്‌. ഉളിയക്കോവിൽ വെളുന്തറ കിഴക്കതിൽ വീട്ടിൽ ഷിജു (42)വാണ്‌ അറസ്റ്റിലായത്‌. ഡ്രൈ ഡേയിൽ വിൽപ്പന നടത്താനായി 41 കുപ്പിയിൽ സൂക്ഷിച്ചിരുന്ന 20.500 ലിറ്റർ പോണ്ടിച്ചേരി മദ്യവും പിടിച്ചെടുത്തു. അയൽസംസ്ഥാനങ്ങളിൽനിന്ന്‌ മദ്യം എത്തിച്ച് ജില്ലയിൽ വിൽക്കുന്ന സംഘങ്ങളെക്കുറിച്ച്‌ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക്‌ രഹസ്യവിവരം ലഭിച്ചിരുന്നു. നാഷണൽ പെർമിറ്റ് ലോറികളിൽ മൊത്തമായി എത്തിച്ചശേഷം ചില്ലറ വിതരണക്കാർക്ക് എത്തിക്കുന്നതാണ് സംഘത്തിന്റെ രീതി. കൂടുതൽ പേരിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥനായ ഷിബു പറഞ്ഞു. സിഇഒമാരായ ശ്രീനാഥ്, ശ്രീവാസ്, അഖിൽ, സുനിത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top