22 November Friday
ഓണവിപണിയിൽ 2.6 കോടി വിറ്റുവരവ്‌

നാടിന്റെ മുഖമായി 
കുടുംബശ്രീ

സ്വന്തം ലേഖകൻUpdated: Monday Sep 23, 2024
കൊല്ലം
ഓണക്കാലത്ത്‌ ഒരുക്കിയ വിപണനമേളയിൽ ജില്ലയിൽ കുടുംബശ്രീയുടെ ആകെ വിറ്റുവരവ് 2.6 കോടി രൂപ (2,09,65,140). 74 പഞ്ചായത്ത്‌, നഗര സിഡിഎസുകളിലായി 150 മേളകളാണ് നടന്നത്. 2023ലെ ഓണം വിറ്റുവരവ്‌ 1.17 കോടി (1,17,29,783) ആണ്‌. ഈ  വർഷം വിറ്റുവരവിൽ 92,35,357 (92.35 ലക്ഷം) രൂപയുടെ വർധനയാണ്‌ ഉണ്ടായത്‌. കൂടാതെ ഓച്ചിറ ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ച കുടുംബശ്രീ ഹോം ഷോപ്പ് 12 ലക്ഷം രൂപയുടെ വിപണനവും നടത്തി. 
പുനലൂരിലെ കുടുംബശ്രീ ബസാറിലെ ഓണം വിറ്റുവരവ് 1,05,656 - രൂപ ആണ്‌. വ്യവസായ വകുപ്പ്‌, കുടുംബശ്രീ എന്നിവയെ സംയോജിച്ച് ജില്ലാ പഞ്ചായത്ത് ആശ്രാമം മൈതാനത്ത്‌ സംഘടിപ്പിച്ച ജില്ലാതല വിപണനമേള-യിൽ കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ ഉദ്ഘാടനവും ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നിരുന്നു. 55,960 രൂപ ആണ് ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ സ്റ്റാളിൽ നിന്നുമാത്രം ലഭിച്ച വിറ്റുവരവ്.  ഇപ്രകാരം ജില്ലയിൽ ഓണത്തോട് അനുബന്ധിച്ച് കുടുംബശ്രീ സംരംഭകർക്ക്  ലഭിച്ചത് 2,22,70,796 -(2.22 കോടി) ആണ്‌. മായമില്ലാത്തതും വിഷരഹിതവുമായ കുടുംബശ്രീ ബ്രാൻഡഡ്, മറ്റു ഉൽപ്പന്നങ്ങൾ എന്നിവക്ക്‌ ജനങ്ങളുടെ സ്വീകാര്യത വർധിക്കുന്നു എന്നാണ്‌ വിറ്റുവരവിൽ പ്രതിഫലിക്കുന്നതെന്ന്‌ ജില്ലാമിഷൻ കോ–-ഓർഡിനേറ്റർ വിമൽചന്ദ്രൻ പറഞ്ഞു. വരുംദിവസങ്ങളിൽ ക്ലിഫ്‌റ്റ്‌ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംരംഭകരുടെ മികച്ച ഭക്ഷ്യ ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റഫോം ആയ pocket mart, flipcart, amazon എന്നി സൈറ്റുകളിൽകൂടി വിൽപ്പന നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top