22 December Sunday

രക്തദാന ക്യാമ്പ് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024
കൊട്ടാരക്കര
പൂവറ്റൂർ ഡിവിഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് കൊല്ലം ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രഞ്ജിത്‌ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ബി രാജേന്ദ്രൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ബി പ്രിയകുമാരി സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ജി സോമശേഖരൻനായർ, പ്രധാനാധ്യാപകൻ എസ് ശ്യാംകുമാർ, സീനിയർ അസിസ്റ്റന്റ്‌ ബി എസ് മഞ്ജു, പ്രോഗ്രാം ഓഫീസർ ജി സന്തോഷ്‌കുമാർ, ബി സന്ധ്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top