22 December Sunday

എം രാധാകൃഷ്ണന് 
ഇന്ന് വിട നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024
ചടയമംഗലം
വാഹനാപകടത്തിൽ മരിച്ച സിപിഐ എം പോരേടം തെരുവിൽഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എം രാധാകൃഷ്ണന്റെ (56) മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. രാവിലെ 10ന് വീട്ടിലെത്തിക്കുന്ന മൃതദേഹം പകൽ രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. തിങ്കൾ വൈകിട്ട് അഞ്ചിന് അക്കന്നൂരിനു സമീപമായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിലേക്ക്‌ ബൈക്കിൽ പോകുകയായിരുന്ന രാധാകൃഷ്ണനെ അതേദിശയിൽ എത്തിയ സ്വകാര്യ ബസ് മറികടക്കുന്നതിനിടെ ഹാൻഡിലിൽ ഇടിക്കുകയായിരുന്നു. ബൈക്ക്‌ വലത്തേക്ക് മറിഞ്ഞ്‌ ബസിന്റെ അടിയിലേക്ക്‌ തെറിച്ചുവീണ രാധാകൃഷ്ണൻ തൽക്ഷണം മരിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് നാടിന്റെ പ്രിയപ്പെട്ടവന്റെ ജീവൻ പൊലിയാൻ ഇടയാക്കിയത്. സൗമ്യനായ രാധാകൃഷ്ണൻ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. സംസ്കാരത്തിനുശേഷം പകൽ മൂന്നിന്‌ തെരുവിൽഭാഗം ജങ്‌ഷനിൽ അനുശോചനയോഗം ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top