അഞ്ചൽ
റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം തിരുമല സ്വദേശിനി ഗീതാറാണി (65)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചൽ കൈപ്പള്ളിമുക്ക് സ്വദേശിക്ക് റെയിൽവേയിൽ ജോലി നൽകാമെന്നു പറഞ്ഞ് ആദ്യം രണ്ടുലക്ഷവും പിന്നീട് നാലുലക്ഷവും തട്ടിയെന്ന കേസിലാണ് അറസ്റ്റ്. 35 തട്ടിപ്പുകേസിലെ പ്രതിയാണ് ഗീതാറാണിയെന്ന് അഞ്ചൽ എസ്ഐ പ്രജീഷ് കുമാർ പറഞ്ഞു. വിവിധ ജില്ലകളിൽ താമസിച്ച് പല വിലാസങ്ങൾ നൽകിയാണ് ഗീതാറാണി തട്ടിപ്പ് നടത്തിവരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..