22 November Friday

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാനമന്ദിരം യാഥാർഥ്യമാക്കും: ബാലഗോപാൽ

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2024

ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ലോഗോ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശിപ്പിക്കുന്നു

 

 
കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടം യാഥാർഥ്യമാക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട് തന്നെ 50,000 ത്തിൽ അധികം വിദ്യാർഥികളുമായി മുന്നേറുന്ന സർവകലാശാലയ്ക്ക് ആസ്ഥാനമന്ദിരം അനിവാര്യമാണ്‌. ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ലോഗോ പ്രകാശിപ്പിക്കുകയായിരുന്നു മന്ത്രി. 
രാജ്യാന്തര ബന്ധങ്ങളുടെ ശക്തമായ ചരിത്ര പാരമ്പര്യമുള്ള നാടാണ് കൊല്ലം. കേരളത്തിലുടനീളം വിദ്യാർഥികളുള്ള "പാൻ കേരള യൂണിവേഴ്സിറ്റി’ എന്ന മേന്മ സാഹിത്യോത്സവത്തിന്റെ മാറ്റുകൂട്ടാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെ സഹായിക്കും. ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നതെന്നും കേരളത്തിന്റെ തിലകക്കുറിയായി സാഹിത്യോത്സവം മാറുമെന്നും ബാലഗോപാൽ പറഞ്ഞു. വൈസ് ചാൻസലർ വി പി ജഗതിരാജ് അധ്യക്ഷനായി. പ്രോഗ്രാം ജനറൽ കൺവീനർ ബിജു കെ മാത്യു സ്വാഗതം പറഞ്ഞു. മേളയുടെ ക്യൂറേറ്റർ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സിൻഡിക്കറ്റ് അംഗങ്ങളായ കെ നിസാമുദീൻ, ഡോ. കെ ശ്രീവത്സൻ, ഡോ. എ പസ്ലിതിൽ തുടങ്ങിയവർ പങ്കെടുത്തു. 
ജില്ലാ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ നവംബർ 30മുതൽ ഡിസംബർ മൂന്നുവരെ കൊല്ലം ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലാണ് സാഹിത്യ സാംസ്കാരികോത്സവം. പുസ്തകമേള, സെമിനാറുകൾ, വിവിധ നടക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top