23 November Saturday

കരകൗശല കോർപറേഷൻ ജില്ലാ വിൽപ്പനകേന്ദ്രം പുതിയ കെട്ടിടത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
കൊല്ലം 
കരകൗശല വികസന കോർപറേഷന്റെ നവീകരിച്ച വിൽപ്പനശാല ‘കൈരളി’ 25ന് രാവിലെ 10ന് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. ചിന്നക്കട പ്രസിഡൻസി റോഡിൽ പ്രവർത്തിച്ചിരുന്ന വിൽപ്പനശാല കൂടുതൽ സൗകര്യങ്ങളോടെ ബീച്ച് റോഡിലെ ആമ്പാടി ഹോട്ടൽ ബിൽഡിങ്ങിലേക്കാണ് മാറ്റിയത്‌. എം മുകേഷ് എംഎൽഎ അധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ് ആദ്യവിൽപ്പന നടത്തും. കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തും. 
വ്യവസായ വകുപ്പിന് കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി 1968ൽ സ്ഥാപിതമായ പൊതുമേഖലാ സ്ഥാപനമാണ്‌ കേരള കരകൗശല വികസന കോർപറേഷൻ. കേരളത്തിനകത്തും പുറത്തുമായി നിലവിൽ 16വിൽപ്പന കേന്ദ്രങ്ങളുണ്ട്. കരകൗശല മേഖലയിൽ പണിയെടുക്കുന്നവരുടെ തൊഴിൽലഭ്യതയും സാമ്പത്തിക, സാമൂഹിക ഉന്നമനവുമാണ് ലക്ഷ്യം. കോർപറേഷൻ വളർച്ചയുടെ പാതയിലാണെന്നും പ്രവർത്തനലാഭം ലക്ഷ്യംവച്ച് അടുത്തവർഷം കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുമെന്നും ചെയർമാൻ പി രാമഭദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top