23 December Monday

സെന്റ് ജോണ്‍സ് സ്‌കൂൾ വാര്‍ഷികാഘോഷം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

അഞ്ചൽ സെന്റ് ജോൺസ് സ്‌കൂള്‍ വാർഷികാഘോഷം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ 
സെന്റ് ജോൺസ് സ്‌കൂളിൽ 40 –-ാമത് വാർഷികാഘോഷം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ഉദ്ഘാടനംചെയ്തു. സിനിമാനടൻ സുധീർ കരമന മുഖ്യാതിഥിയായി.  സ്‌കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യൂ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ മേരി പോത്തൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാകർതൃ പ്രതിനിധി റവ. ഫാ. എ ലൂക്കോസ്, വിദ്യാർഥി പ്രതിനിധി ആൽബിൻ ആർ സാം എന്നിവർ സംസാരിച്ചു. സ്‌കൂൾ വൈസ് ചെയർമാൻ കെ എം മാത്യൂ, അക്കാദമിക് കോ ഓർഡിനേറ്റർ പി ടി ആന്റണി, സ്റ്റാഫ് സെക്രട്ടറി കെ ബി ഗീതാകുമാരി, വാർഷികാഘോഷം ജനറൽ കൺവീനർ രാജി ആർ നാരായണൻ എന്നിവർ നേതൃത്വംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top