23 December Monday

3000മെട്രിക് ടൺ തോട്ടണ്ടി വാങ്ങാൻ കരാറായി

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

കൊല്ലം

കാഷ്യൂ കോർപറേഷൻ, കാപ്പക്‌സ് ഫാക്ടറികളുടെ പ്രവർത്തനത്തിനായി കാഷ്യൂ ബോർഡ് 3000മെട്രിക് ടൺ തോട്ടണ്ടി വാങ്ങാൻ തീരുമാനമായി. മൊസാമ്പിക്കുമായി ഇ –-ടെൻഡറിലൂടെ ഉറപ്പിച്ച കരാർ പ്രകാരം ജനുവരി 15നും 20നുമിടയിൽ കോർപറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികളിൽ തോട്ടണ്ടി എത്തിച്ചേരും. കോർപറേഷൻ ഫാക്ടറികൾ നിലവിൽ പ്രവർത്തിച്ചുവരികയാണ്. ഷെല്ലിങ് ജോലി ജനുവരി അഞ്ചുവരെയും പീലിങ്, ഗ്രേഡിങ് ജോലികൾ 15വരെയും തുടരും. മൂന്നുമാസം മുടക്കമില്ലാതെ പ്രവർത്തിക്കാൻ ആവശ്യമായിട്ടുള്ള തോട്ടണ്ടിയാണ് എത്തുന്നത്‌. കോർപറേഷനിൽനിന്ന് 185തൊഴിലാളികൾ വിരമിക്കുന്ന 31ന് യാത്രയയപ്പ് നിർവഹിക്കുന്നതിനു സഹായകരമായ നിലയിലാണ് ഫാക്ടറികൾ പ്രവർത്തിക്കുന്നത്‌. പ്രതിസന്ധികൾക്കിടയിലും പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കണമെന്ന സർക്കാർ നിലപാടിന്റെ ഭാഗമായാണ്‌ കശുവണ്ടി വാങ്ങാനും ഫാക്ടറികൾ പ്രവർത്തിക്കാനും തീരുമാനിച്ചതെന്നും തുടർന്നും തൊഴിൽ നൽകി ഫാക്ടറികൾ സജീവമായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും കോർപറേഷൻ ചെയർമാൻ എസ് ജയമോഹനും കാപ്പക്‌സ് ചെയർമാൻ എം ശിവശങ്കരപ്പിള്ളയും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top