23 December Monday

രക്തം രക്തത്തെ തിരിച്ചറിഞ്ഞ 45 വര്‍ഷം

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

ബാബുവും രാജനും

അഞ്ചൽ 
ഏതാനും ദിവസംമുമ്പ് ചണ്ണപ്പേട്ട സ്വദേശി രാജന് (65)കോഴിക്കോട് ആശാഭവനിൽനിന്ന് ഒരുഫോൺകോൾ വന്നു. 15–-ാം വയസ്സില്‍ കാണാതായ തന്റെ അനിയന്‍ ബാബു സുരക്ഷിതമായി അവിടെയുണ്ടെന്നതായിരുന്നു വിവരം. പിന്നീടൊന്നും നോക്കിയില്ല,  ഇളയ സഹോദരൻ സുരേഷിനെയും കൂട്ടി കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള ആശാഭവനിലേക്ക്. അനിയനെ കാണാനുള്ള ആകാംക്ഷയായി പിന്നീട്. 
ഒടുവില്‍ 45വര്‍ഷത്തിനുശേഷം ബാബുവിനെ രാജന്‍ കണ്ടു, സ്നേഹം പങ്കിട്ടു.  തുടര്‍ന്ന് ആശാഭവനില്‍നിന്ന് ബാബുവിനെയുംകൂട്ടി നാട്ടിലേക്ക് വണ്ടികയറി. അമ്മവഴക്കു പറഞ്ഞ മനോവിഷമത്തിൽ 15–ാമത്തെ വയസ്സിൽ നാടുവിട്ടതാണ് ചണ്ണപ്പേട്ട സ്വദേശി പരമേശ്വരൻനായരുടെയും ജാനമ്മയുടെയും ഏഴു മക്കളിൽ രണ്ടാമനായിരുന്ന ബാബു. പിന്നീട് ഇദ്ദേഹത്തെ സംബന്ധിച്ച് വീട്ടുകാർക്കോ നാട്ടുകാർക്കോ ഒരു വിവരവും ഉണ്ടായിരുന്നില്ല. അനിയന്റെ കൈപിടിച്ച് തന്റെ വീട്ടിൽ കയറിയ രാജന് പറയാനുണ്ടായിരുന്നത് ഒന്നുമാത്രം, ‘ഇനിയാര്‍ക്കും വിട്ടുകൊട്ടില്ല അവനെ.' നഷ്ടപ്പെട്ടെന്നു കരുതിയയാള്‍ തിരിച്ചെത്തിയ സന്തോഷത്തിലാണ് കുടുംബാംഗങ്ങളും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top