23 December Monday

ശൂരനാട് രക്തസാക്ഷി സ്‌മരണയിൽ കുട്ടികളുടെ സംഗമം

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

ശൂരനാട് രക്തസാക്ഷി ദിനാചരണത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ കുട്ടികളുടെ സംഗമം 
ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ് ഉദ്ഘാടനംചെയ്യുന്നു

ശൂരനാട്

ശൂരനാട് രക്തസാക്ഷി ദിനാചരണത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് ഒരു വർഷക്കാലമായി നടന്നുവരുന്ന ആഘോഷങ്ങളുടെ സമാപന പരിപാടികൾക്ക് തുടക്കമായി.  വിപുലമായ പരിപാടികളാണ് ഇരുകമ്യൂണിസ്റ്റ് പാർടികളുടെയും നേതൃത്വത്തിൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി രക്തസാക്ഷി മണ്ഡപത്തിനു സമീപം കുട്ടികളുടെ സംഗമം നടത്തി. നൂറുകണക്കിന് കുട്ടികൾ രക്തസാക്ഷി മണ്ഡപത്തിൽ ഒത്തുചേർന്നു. സംഗമം ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ് ഉദ്ഘാടനംചെയ്തു ആദിത്യൻ കൃഷ്ണൻ അധ്യക്ഷനായി. കാർത്തിക സ്വാഗതം പറഞ്ഞു.  ബാലസംഘം ജില്ലാ സെക്രട്ടറി അതുൽ രവി, രക്തസാക്ഷി ദിനാചരണ കമ്മിറ്റി ഭാരവാഹികളായ എം ശിവശങ്കരപ്പിള്ള, ആർ എസ് അനിൽ, ബാലസംഘം ജില്ലാപ്രസിഡന്റ്‌ ആർച്ച, സിപിഐ എം ഏരിയ സെക്രട്ടറി ബി ശശി, എം ഗംഗാധരക്കുറുപ്പ്, ഗോപിക്കുട്ടൻ, കെ പ്രദീപ്, അഖിൽരാജ്, ജി അഖിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാ പരിപാടികളും നടത്തി. ഏറെ ആവേശത്തോടെയാണ് പുതുതലമുറ ശൂരനാട് സംഭവത്തെക്കുറിച്ചുള്ള അവതരണങ്ങൾ വീക്ഷിച്ചത്. ജനുവരി 18 രക്തസാക്ഷി ദിനാചരണത്തിനു മുന്നോടിയായി വിദ്യാർത്ഥി യുവജന തൊഴിലാളി കർഷക സംഗമങ്ങളും ചരിത്ര പ്രദർശനവും വിവിധ അനുബന്ധ കലാപരിപാടികളും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top