22 December Sunday

കൈകൾ കോർക്കാം വിദ്യാലയത്തിനൊപ്പം പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

കുളക്കട ​ഗവ. എച്ച്എസ്എസിലെ കൈകൾ കോർക്കാം വിദ്യാലയത്തിനൊപ്പം പദ്ധതി ബ്ലോക്ക്‌ പഞ്ചായത്ത്‌അം​ഗം 
എന്‍ മോഹനന്‍ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര
കുളക്കട ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി ആൻഡ്‌ ഹയർ സെക്കൻഡറി സ്കൂളിൽ ‘കൈകൾ കോർക്കാം നമുക്ക് വിദ്യാലയത്തിനൊപ്പം’ പദ്ധതി ബ്ലോക്ക് പഞ്ചായത്ത്‌ അം​ഗം എൻ മോഹനൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ആർ രാജേഷ് അധ്യക്ഷനായി. സ്‌കൂളിന്റെ പ്രവർത്തന മികവ്‌ വർധിപ്പിക്കുന്നതിനും ഭൗതികസൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനും പൊതുസമൂഹത്തിന്റെ കരുതലും സഹായവും ലഭ്യമാക്കാനാണ്‌ പദ്ധതി ആവിഷ്കരിച്ചത്‌. പ്രിൻസിപ്പൽ ഇൻചാർജ് ടി സോഹൻലാൽ സ്വാ​ഗതം പറഞ്ഞു. പഞ്ചായത്ത്‌ അംഗങ്ങളായ സന്ധ്യ എസ് നായർ, സാലി റെജി, ശ്രീനി, ജി സുഭാഷ്, പ്രധാനാധ്യാപിക ആർ എസ് ശ്രീരേഖ, റാണി, നെല്ലിവിള വർഗീസ്, പി വാസുദേവൻനായർ, ജയപ്രദീപ്, എൻ സന്തോഷ്, രാധാകൃഷ്ണൻ, എൻ ആർ ജയശ്രീ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സ്കിൽ ഡെവലപ്‌മെന്റ്‌ സെന്ററിലെ ജീവനക്കാർ 75 കസേരയും 1988 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ 100 കസേരയും പൂർവ വിദ്യാർഥിയും എൻസിസി ഒമ്പത്‌ ബറ്റാലിയൻ കൊട്ടാരക്കര കമാൻഡർ ലെഫ്. കേണൽ കെ എസ് വിനോദ്കുമാർ 100 കസേരയും പൂർവ വിദ്യാർഥി തോട്ടത്തിൽ പ്രദീപ് അഞ്ച്‌ ഫുട്ബോളും വിദ്യാലയത്തിലേക്ക് സമ്മാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top