കൊല്ലം
കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ യുഎപിഎ ചുമത്തിയേക്കും. ഒക്ടോബർ ഒന്നിനു നടക്കുന്ന വാദത്തിൽ പ്രതികളെ നേരിട്ട് ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാർ നിർദേശിച്ചു. കേസ് അന്വേഷിച്ച മുൻ എസിപി ജോർജ് കോശിയെ വെള്ളിയാഴ്‌ച വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ സേതുനാഥ് ഹാജരായി.
2016 ജൂണിൽ കലക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതിക്കു മുന്നിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്കു പരിക്കേറ്റിരുന്നു. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി, ഷാംസൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദീൻ എന്നിവരാണ് പ്രതികൾ. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..