കരുനാഗപ്പള്ളി
ഗോവയിൽനിന്നു കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ വിദേശമദ്യവുമായി യൂട്യൂബർ പിടിയിൽ. ആയിരംതെങ്ങ്- അഴീക്കൽ പാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ശ്രുതി നിവാസിൽ അനന്തുലാലിനെ (28)യാണ് കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് പിടികൂടിയത്. ഇയാൾ യൂട്യൂബറും കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ കോ–--ഓർഡിനേറ്ററും ആണെന്ന് എക്സൈസ് അറിയിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽനിന്ന് ഗോവൻമദ്യം കണ്ടെടുത്തത്. ഇയാൾ താമസിച്ചിരുന്ന വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്ന് 13കിലോ നിരോധിത പാൻമസാലയും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 കുപ്പി മദ്യവും കണ്ടെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർമാരായ എസ് ലതീഷ്, മനോജ്കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ വി എബിമോൻ, പ്രിവന്റീവ് ഓഫീസർ ആർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അഭിലാഷ്, മോളി, പ്രിയങ്ക, ജയലക്ഷ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..