23 December Monday

കാൽ സ്ലാബിനടിയിൽപ്പെട്ട് തൊഴിലാളിക്കു പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കോൺക്രീറ്റ് സ്ലാബിനടിയിൽപ്പെട്ട കെട്ടിട നിർമാണത്തൊഴിലാളിയെ അ​ഗ്നിരക്ഷാസേന രക്ഷിക്കുന്നു

കടയ്ക്കൽ
ജോലിയ്ക്കിടെ കാൽ കോൺക്രീറ്റ് സ്ലാബിനടിയിൽപ്പെട്ട് കെട്ടിട നിർമാണത്തൊഴിലാളിക്കു പരിക്ക്. കോട്ടപ്പുറം അനുനിവാസിൽ രാജൻപിള്ള (50)യ്ക്കാണ് പരിക്കേറ്റത്. ടൗണിൽ അമ്പലം റോഡിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ജോലിക്കിടെ തിങ്കൾ ഉച്ചയ്ക്കായിരുന്നു സംഭവം. അ​ഗ്നിരക്ഷാസേനയെത്തി സ്ലാബിന്റെ ഒരുഭാഗം മുറിച്ചുമാറ്റി പരിക്കേറ്റയാളെ പുറത്തെടുത്ത് കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top