03 December Tuesday
ഇന്റർവ്യൂ ബോർഡിൽനിന്ന്‌ സിപിഐ എം വിട്ടുനിന്നു

അങ്കണവാടി വർക്കർ 
നിയമനത്തിൽ അഴിമതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
ചവറ
തേവലക്കര പഞ്ചായത്തിലെ ഐസിഡിഎസ് അങ്കണവാടി വർക്കർ സ്ഥിരനിയമനം സുതാര്യമല്ലാത്തതിൽ പ്രതിഷേധിച്ച് സിപിഐ എം അംഗം ഇന്റർവ്യൂ ബോർഡിൽനിന്ന് വിട്ടുനിന്നു. നിയമനത്തിൽ അഴിമതി ആരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധവും സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ അങ്കണവാടിയിലേക്ക് 10പേരുടെ വർക്കർ തസ്തികയിലേക്കുള്ള അഭിമുഖം നടത്തുന്ന ബോർഡിൽനിന്നാണ് സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി മധു വിട്ടുനിന്നത്. തസ്തികയിലേക്ക് അപേക്ഷിച്ച 1368 പേർക്കായി 23 മുതൽ ഒക്ടോബർ ഒന്നുവരെയാണ് അഭിമുഖം നടത്തുന്നത്. ബ്ലോക്ക്–- പഞ്ചായത്ത് പ്രസിഡന്റുമാർ, ഐസിഡിഎസ് ഓഫീസർ, പഞ്ചായത്ത് അസിസ്റ്റന്റ്‌ സെക്രട്ടറി, രാഷ്ട്രീയപാർടി പ്രതിനിധികൾ എന്നിവരടങ്ങിയതാണ് ഇന്റർവ്യൂ ബോർഡ്. 10 തസ്തികയിൽ ആറെണ്ണം അങ്കണവാടികൾക്കായി വസ്തു വിട്ടുനൽകിയവർക്കായി നീക്കിവച്ചിരിക്കുകയാണ്. 
ബാക്കിയുള്ള നാല് വർക്കർ തസ്തിക കോൺഗ്രസ്‌ പ്രാദേശിക നേതൃത്വത്തിന്റെ താൽപ്പര്യം അനുസരിച്ച് വീതംവച്ച് അഭിമുഖം പ്രഹസനമാക്കുന്നതിൽ പ്രതിഷേധിച്ചാണ് സിപിഐ എം അംഗം വിട്ടുനിന്നത്. ശങ്കരമംഗലം ഐസിഡിഎസ് ഓഫീസിൽ നടന്ന അഭിമുഖത്തിൽ അഴിമതി ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി എത്തി. തുടർന്ന് പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top