ഓയൂർ
വെളിനല്ലൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറി മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എം അൻസർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജെ റീന, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വാഹിദ്, ഡിഎംഒ അഭിലാഷ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ കോ–-ഓഡിനേറ്റർ പൂജ, ജില്ലാപഞ്ചായത്ത് അംഗം എസ് ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ ജയന്തിദേവി, കരിങ്ങന്നൂർ സുഷമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി ജയശ്രീ, എച്ച് സഹീദ്, പഞ്ചായത്ത് അംഗങ്ങളായ ടി കെ ജ്യോതിദാസ്, ജെ അമ്പിളി, പി ആർ സന്തോഷ്, കെ വിശാഖ്, കെ ലിജി, എ കെ മെഹറുന്നിസ, ജുബൈരിയാബീവി, സിഡിഎസ് ചെയർപേഴ്സൺ സജിതാ ബൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ആനന്ദൻ, മെഡിക്കൽ ഓഫീസർ രതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.
2022ൽ വെളിനല്ലൂർ കളീലഴികത്ത് വീട്ടിൽ അമ്പിളി രതീഷ് കുമാറും കുടുംബവും സംഭാവനയായി നൽകിയ 15 സെന്റ് സ്ഥലത്താണ് നാഷണൽ ആയുഷ് മിഷനിൽനിന്ന് ആദ്യഘട്ടം അനുവദിച്ച 30ലക്ഷം രൂപ ഉപയോഗിച്ച് കെഎച്ച്ആർഡബ്ലുഎസ് കെട്ടിടം നിർമിച്ചത്. കൊട്ടറ സ്കൂളിലെ വിദ്യാർഥികളുടെ ബാൻഡ് മേളവും ഘോഷയാത്രയും നടത്തി. റാങ്ക് നേടിയവരെയും സ്കൂൾ ഒളിമ്പിക്സ് ഗുസ്തി മത്സരത്തിൽ വിജയിച്ചവരെയും മന്ത്രി ജെ ചിഞ്ചുറാണി അനുമോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..