23 December Monday

കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

കരുനാഗപ്പള്ളി ഉപജില്ലാ ശാസ്ത്രമേള ഗേൾസ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ 
ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി 
ഉപജില്ലാ സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് കരുനാഗപ്പള്ളി ഗേൾസ് എച്ച്എസ്എസിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്ഘാടനംചെയ്തു. മുനിസിപ്പല്‍ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ബി എ ബ്രിജിത്‌, സ്കൂൾ മാനേജർ എൽ ശ്രീലത, മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ പി മീന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജയകുമാർ, സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ, പ്രിൻസിപ്പൽ ഐ വീണാറാണി, പ്രധാനാധ്യാപകരായ ടി സരിത, കെ ജി അമ്പിളി തുടങ്ങിയവർ സംസാരിച്ചു. എൽപി തലത്തിൽ 48, യുപി തലത്തിൽ 28, ഹൈസ്‌കൂൾ തലത്തിൽ 18, ഹയർ സെക്കൻഡറി തലത്തിൽ എട്ടു സ്‌കൂൾ ഉൾപ്പെടെ പങ്കെടുക്കുന്ന മേളയിൽ മൂവായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. വ്യാഴാഴ്ച സമാപിക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top