22 December Sunday

ഡോ. ജി ഗോപകുമാറിനെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

ചവറ ബിജെഎം ഗവ. കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറും മുൻ ജില്ലാ കോ ഓർഡിനേറ്ററുമായ 
ജി ഗോപകുമാറിനെ ഗായിക ചിത്രാ അയ്യർ അനുമോദിക്കുന്നു

ചവറ
കരുനാഗപ്പള്ളി എക്സൈസ് വിമുക്തി പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചവറ ബിജെഎം ഗവ. കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസറും മുൻ ജില്ലാ കോ ഓർഡിനേറ്ററുമായ ഡോ. ജി ഗോപകുമാറിനെ അനുമോദിച്ചു. എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ  ബോധവൽക്കരണ പ്രവർത്തനത്തിൽ എൻഎസ്എസിലൂടെ നൽകിയ സംഭാവനകളെ മുൻ നിർത്തിയാണ് ആദരവ്‌ നൽകിയത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച്  ഓഫീസിൽ ഗായിക ചിത്രാ അയ്യർ xസർട്ടിഫിക്കറ്റ്‌ നൽകി. എക്സൈസ് ഇൻസ്പെക്ടർ എസ് ലതീഷ്, പഠനകേന്ദ്രം ചെയർമാൻ പി എൽ വിജിലാൽ, കൺവീനർ എസ് ആർ ഷെറിൻ രാജ്, താലൂക്ക് ലൈബ്രറി  കൗൺസിൽ സെക്രട്ടറി വി വിജയകുമാർ, കൗൺസിലർ ആർ സിന്ധു  എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top