കൊട്ടാരക്കര
നവീകരിച്ച തൃക്കണ്ണമംഗൽ പ്ലാപ്പള്ളി സദാനന്ദപുരം റോഡ് ധനമന്ത്രി കെ എൻ ബാലഗോപാൽ നാടിന് സമർപ്പിച്ചു. പശ്ചാത്തലമേഖലയിൽ സൗകര്യങ്ങൾ വർധിപ്പിച്ച് നാടിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരക്കര മുനിസിപ്പാലിറ്റി, ഉമ്മന്നൂർ, വെട്ടിക്കവല പഞ്ചായത്തുകളിൽ കൂടിപ്പോകുന്ന പ്രധാനപ്പെട്ട റോഡാണ്. എംസി റോഡിൽ സദാനന്ദപുരത്തുനിന്ന് കൊട്ടാരക്കര ടൗണിൽ പ്രവേശിക്കാതെ ഓയൂർ റോഡിൽ പ്രവേശിച്ച് കൊല്ലം ഭാഗത്തേക്ക് പോകാം. അഞ്ച് കിലോമീറ്റർ നീളത്തിൽ അഞ്ചര മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നിർമിച്ചത്. കെ എൻ ബാലഗോപാൽ അനുവദിച്ച ആറുകോടി ചെലവഴിച്ചായിരുന്നു നിർമാണം. മന്ത്രി മുഹമ്മദ് റിയാസായിരുന്നു നിർമാണം ഉദ്ഘാടനംചെയ്തത്.
പ്ലാപ്പള്ളി ജങ്ഷനിൽ ചേർന്ന യോഗത്തിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് അധ്യക്ഷനായി. പഞ്ചായത്ത്അംഗം സുനിൽ ടി ഡാനിയേൽ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കെ എസ് ഭാമ റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസ്, ജില്ലാ പഞ്ചായത്ത്അംഗങ്ങളായ ജയശ്രീ വാസുദേവൻപിള്ള, ബ്രിജേഷ് ഏബ്രഹാം, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി മുകേഷ്, പി ജെ മുരളീധരൻ ഉണ്ണിത്താൻ, കെ വിജയകുമാർ, ഉമ്മന്നൂർ ലോക്കൽ സെക്രട്ടറി ആർ സുനിൽകുമാർ, മുൻസിപ്പൽ സ്ഥിരംസമിതി അധ്യക്ഷൻ ഫൈസൽ ബഷീർ, കൗൺസിലർ അനിതാ ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിനി ജോസ്, പഞ്ചായത്ത്അംഗം സുജാ സജി, എ അജികുമാർ, കൊച്ചാലുംമൂട് വസന്തൻ, ശശിധരൻആചാരി, പി ജെ വർഗീസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..