25 October Friday

മാധ്യമപ്രവർത്തനത്തിൽ സ്വയം വിലയിരുത്തൽ അനിവാര്യം: ജോൺ ബ്രിട്ടാസ് എംപി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

സിപിഐ എം കുന്നത്തൂർ ഏരിയ സമ്മേളനത്തിനു മുന്നോടിയായി ‘കേരള രാഷ്ട്രീയവും മാധ്യമങ്ങളും' വിഷയത്തിൽ 
സംഘടിപ്പിച്ച സെമിനാർ ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനംചെയ്യുന്നു

ശാസ്താംകോട്ട  
മാധ്യമപ്രവർത്തനത്തിൽ സ്വയം വിലയിരുത്തൽ അനിവാര്യമാണെന്ന്‌ ജോൺ ബ്രിട്ടാസ് എംപി. സിപിഐ എം കുന്നത്തൂർ ഏരിയ സമ്മേളനത്തിനു മുന്നോടിയായി ‘കേരള രാഷ്ട്രീയവും മാധ്യമങ്ങളും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
കേരളത്തിന്റെ അതിർത്തിക്കപ്പുറം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് അവകാശമില്ല. ഇവിടെ ആരെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്‌. 10 വർഷത്തിനിടെ പ്രധാനമന്ത്രിയോട് താൻ ആഗ്രഹിക്കുന്ന ചോദ്യംചോദിച്ച മാധ്യമപ്രവർത്തകർ ഡൽഹിയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
മാധ്യമപ്രവർത്തകർ കെ ജെ ജേക്കബ്, ആർ കിരൺബാബു, പി കെ അനിൽകുമാർ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ്, ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള, സംഘാടകസമിതി ചെയർമാൻ കെ കെ രവികുമാർ, പി ആർ അജിത്‌ തുടങ്ങിയവർ സംസാരിച്ചു. ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം അനിൽ മോഡറേറ്ററായി. ഏരിയ കമ്മിറ്റി അംഗം എ ഷാനവാസ്‌ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top