കൊല്ലം
ജില്ലാശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരം ഡിസംബർ ഏഴിന് രാവിലെ ഒമ്പതുമുതൽ ആശ്രാമം ശ്രീനാരായണ സംസ്‌കാരിക സമുച്ചയത്തിൽ നടക്കും. രജിസ്ട്രേഷൻ 8.30മുതൽ. ജനറൽ ഗ്രൂപ്പിൽ പച്ച (പ്രായം: അഞ്ച്-–എട്ട്), വെള്ള (ഒമ്പത്-–-12), നീല (13-–-16), പ്രത്യേക ശേഷി വിഭാഗത്തിൽ മഞ്ഞ (അഞ്ച്–--10), ചുവപ്പ് (11-–-18) എന്നീ അഞ്ച് വിഭാഗത്തിലാണ് മത്സരം. പ്രത്യേകശേഷി വിഭാഗത്തിനുള്ള മഞ്ഞ, ചുവപ്പ് ഗ്രൂപ്പിൽ ഓരോ വിഭാഗത്തിലും ഒന്നിലധികം വൈകല്യമുളളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്‌ച വൈകല്യമുള്ളവർ, സംസാരവും കേൾവിക്കുറവും നേരിടുന്നവർ എന്നിങ്ങനെ നാലു ഉപഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. രണ്ടുമണിക്കൂറാണ് ദൈർഘ്യം. ചിത്രങ്ങൾ വരക്കാനുള്ള പേപ്പറുകൾ ജില്ലാ ശിശുക്ഷേമ സമിതി നൽകും. സാധന സാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരണം. ജലഛായം, എണ്ണ ഛായം, പെൻസിൽ തുടങ്ങിയവ ഉപയോഗിക്കാം. ജില്ലകളിലെ ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ ചിത്രരചനങ്ങൾ സംസ്ഥാന മത്സരത്തിനായി അയക്കും. ഇതിൽ നിന്നാണ് സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കുന്നത്. ആദ്യ മൂന്നു സ്ഥാനക്കാർക്ക് ജില്ലാ സമിതികൾ സമ്മാനങ്ങൾ നൽകും. ഫോൺ: 9447571111, 9895345389, 9447719520.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..