26 December Thursday

അഞ്ചലിൽ ദീപശിഖാ, കൊടിമര, പതാക ജാഥകൾ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024
അഞ്ചൽ 
സിപിഐ എം അഞ്ചൽ ഏരിയ സമ്മേളനം 24, 25 ,26, 29 തീയതികളിൽ ഏരൂരിൽ നടക്കുമെന്ന്‌ സംഘാടകസമിതി ഭാരവാഹികൾവാർത്താസമ്മേളനത്തിൽ അറിയിച്ചു. പതാക, കൊടിമര, ദീപശിഖാ ജാഥകൾ ഞായറാഴ്ച വൈകിട്ട്‌ സമ്മേളനവേദിയിൽ സംഗമിക്കും. പി ലാലാജി ബാബുവിന്റെ സ്മൃതിമണ്ഡപത്തിൽനിന്നുള്ള പതാകജാഥ സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ  ഉദ്ഘാടനംചെയ്യും. വി എസ് സതീഷ് ക്യാപ്റ്റനാകും. എം എ അഷ്റഫ് രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖാ ജാഥ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്യും. അറയ്ക്കൽ ലോക്കൽ സെക്രട്ടറി കെ ഷിബു ക്യാപ്‌റ്റനാകും. 
തെന്മല മുൻ ഏരിയ സെക്രട്ടറിയായിരുന്ന ജയശങ്കറിന്റെ ആർച്ചലിലെ സ്മൃതിമണ്ഡപത്തിൽ നിന്നുള്ള കൊടിമരജാഥ ജില്ലാ കമ്മിറ്റിഅംഗം കെ ബാബുപണിക്കർ ഉദ്ഘാടനം ചെയ്യും. ആയിരനല്ലൂർ ലോക്കൽ സെക്രട്ടറി ആർ ബിജു ക്യാപ്‌റ്റനാകും. മൂന്ന് ജാഥകളും ഏരൂർ ജങ്‌ഷനിൽ സംഗമിച്ച്‌ പ്രതിനിധി സമ്മേളനം നടക്കുന്ന പി ലാലാജിബാബു നഗറിൽ (ഭാരതീപുരം ഓയിൽ ഫാം കൺവൻഷൻ സെന്റർ)എത്തിക്കും. പ്രതിനിധി സമ്മേളനം 25ന്‌ രാവിലെ സംസ്ഥാന കമ്മിറ്റിഅംഗം കെ സോമപ്രസാദ് ഉദ്ഘാടനംചെയ്യും. 27ന്‌ പ്രതിനിധി സമ്മേളനം തുടരും. 29ന് വൈകിട്ട് നാലിന്‌ ഏരൂരിൽ നിന്ന് ബഹുജന റാലിയും ചുവപ്പുസേന പരേഡും ആരംഭിക്കും. സമാപന സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ആലഞ്ചേരി ജങ്‌ഷൻ) സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറിയറ്റ്അംഗം എസ് ജയമോഹൻ, ജില്ലാ കമ്മിറ്റിഅംഗം കെ ബാബുപണിക്കർ , ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സംഘാടക സമിതി ചെയർമാൻ ടി അജയൻ, വി എസ് സതീഷ്, ജി പ്രമോദ്, ആർ രാജീവ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top