കടയ്ക്കൽ
സംസ്ഥാനത്തെ ഭൂരേഖകൾ അതിവേഗത്തിൽ ഡിജിറ്റലൈസ് ചെയ്യുമെന്ന് ന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇട്ടിവ വില്ലേജിലെ റീ സർവേ പ്രവർത്തനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് സി അമൃത അധ്യക്ഷയായി. സർവേ ഡെപ്യൂട്ടി ഡയറക്ടർ എസ് സലിം വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജാമ്മ, സ്ഥിരം സമിതി അധ്യക്ഷരായ ബീന, ബി എസ് സോളി, പഞ്ചായത്ത്അംഗങ്ങളായ ഡി ലില്ലിക്കുട്ടി, ടി സി പ്രദീപ്, ഷൂജ ഉൾമുൾക്ക്, ആർഡിഒ ജി സുരേഷ്ബാബു, തഹസിൽദാർമാരായ മോഹനകുമാരൻനായർ, ജി വിജയകുമാർ, വില്ലേജ് ഓഫീസർ ബി സുഭാഷ്, പഞ്ചായത്ത് സെക്രട്ടറി കെ ജി ലീനകുമാരി, അസിസ്റ്റന്റ് റീസർവേ ഡയറക്ടർ പി ഉണ്ണികൃഷ്ണൻ, സർവേ സൂപ്രണ്ട് ടി വി ആത്മകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..