25 November Monday

പ്രതിരോധം ഉയർത്തി വാക്കത്തോൺ

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ബ്ലൂറിങ്ങ് ഫൗണ്ടേഷൻ കൊട്ടാരക്കര നഗരസഭയുമായി ചേർന്ന് നടത്തിയ ദിഗ്രേറ്റ് കൊട്ടാരക്കര വാക്കത്തോൺ 2024 
റൂറൽ എസ് പി കെ എം സാബു മാത്യു ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര 
ലോക പ്രമേഹ മാസാചരണത്തോട്‌ അനുബന്ധിച്ച് ജീവിതശൈലി രോഗങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ബ്ലൂറിങ്‌ ഫൗണ്ടേഷനും റാഫാ ഹെൽത്ത് ഗ്രൂപ്പും മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് നടത്തിയ ദ ഗ്രേറ്റ് കൊട്ടാരക്കര വാക്കത്തോൺ- 2024 ശ്രദ്ധേയം.  ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച വാക്കത്തോൺ റൂറൽ എസ്‌പി കെ എം സാബു മാത്യൂ ഉദ്ഘാടനംചെയ്തു. മുനുസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി.  മെഡിക്കൽ അസോസിയേഷൻ മേഖലാ പ്രസിഡന്റ്  ബിജു നെൽസൺ, ബ്ലൂറിങ്‌ ഫൗണ്ടേഷൻ ചെയർമാൻ മാത്യൂ ജേക്കബ്, റെജിമോൻ വർഗീസ്, കെ ജി അലക്സ്, തോമസ് പി മാത്യൂ, സാജൻ കോശി, ഡോ. മേരി മാത്യൂ ജോർജ് എന്നിവർ സംസാരിച്ചു. മാർത്തോമ്മാ ജൂബിലി മന്ദിരത്തിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ അംഗം ആർ രശ്മിയും സിഗ്നേച്ചർ ക്യാമ്പയിൻ ജൂബിലി മന്ദിരം സൂപ്രണ്ട് ഫാ. ഷിബു ശാമുവേലും ഉദ്ഘാടനംചെയ്തു. പ്രോഗ്രാം കൺവീനർ കെ ഒ രാജുക്കുട്ടി അധ്യക്ഷനായി. ജോർജ്പണിക്കർ, തങ്കച്ചൻ അഞ്ജനം, ടി ബി ബിജു, ജേക്കബ് ജോർജ്, ഏലിയാമ്മ ജോയി, ഡോ. ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top