26 December Thursday

അഞ്ചൽ ബ്ലോക്ക്‌ കേരളോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്‌ കേരളോത്സവത്തിന്റെ സമാപന സമ്മേളനം കശുവണ്ടി വികസന കോർപറേഷൻ 
ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു

അഞ്ചൽ
ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമബോർഡും ചേർന്ന്‌ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ സി ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജി അജിത്‌, പി ലൈലാബീവി, എ നൗഷാദ്, എം ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം സി അംബിക കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എസ് മായകുമാരി, ലേഖ ഗോപാലകൃഷ്ണൻ, എൻ കോമളകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ കെ സുധീർ, എം മനീഷ്, കീർത്തി പ്രശാന്ത്, ബിഡിഒ ആർ വി അരുണ, അനിൽകുമാർ എന്നിവർ സംസാരിച്ചു. 276 പോയിന്റ്‌ നേടിയ കുളത്തൂപ്പുഴ പഞ്ചായത്ത് ഓവറോൾ കിരീടം നേടി. അലയമൺ: 190, അഞ്ചൽ: 186, ഏരൂർ: 153, തെന്മല: 53, ഇടമുളക്കൽ: 28, കരവാളൂർ: 14, ആര്യങ്കാവ്: ആറ്‌ എന്നിങ്ങനെയാണ്‌ പോയിന്റുനില.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top