കടയ്ക്കൽ
എണ്ണപ്പനത്തോട്ടത്തിൽ മേയാൻവിട്ട പശുവിനെ ചത്തനിലയിൽ കണ്ടെത്തി. കാളയ്ക്ക് സാരമായി പരിക്കേറ്റു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ എസ്റ്റേറ്റിലെ ബി ഡിവിഷൻ ഭാഗത്താണ് സംഭവം. പെരിങ്ങാട് അൽഫിയ മൻസിലിൽ സിംലയുടെ പശുവാണ് ചത്തത്. ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു പശു. കാളയുടെ അടിവയറിന്റെ ഭാഗത്ത് കൊമ്പ് തുളച്ചുകയറിയ നിലയിലായിരുന്നു. തിങ്കൾ രാവിലെ എണ്ണപ്പനത്തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് പശുവിനെ ചത്തനിലയിലും കാളയെ പരിക്കേറ്റ നിലയിലും കണ്ടത്. കാട്ടുപോത്ത് ആക്രമിച്ചതാകാമെന്നാണ് നാട്ടുകാരുടെ നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..