07 November Thursday
അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ ബഹുനിലമന്ദിരം

അഭിമാനം വാനോളം; 
തലയെടുപ്പോടെ വിദ്യാലയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി 
ഉദ്‌ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി 
പന്തിഭോജനത്തിന്റെ ചരിത്രംപേറുന്ന കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആൻഡ്‌ ഗേൾസ് ഹൈസ്‌കൂളിൽ കുട്ടികൾക്കായി അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ ബഹുനിലമന്ദിരം തുറന്നു. വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി സ്കൂളിലെ അധ്യാപകരും ജീവനക്കാരും നൽകിയ 15,65,000 രൂപയുടെ ചെക്ക്  മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാദമി സെക്രട്ടറി വി അജോയ് രചിച്ച് സംഗീതാധ്യാപിക പാർവതി സംഗീത സംവിധാനം നിർവഹിച്ച സ്കൂളിന്റെ മുദ്രാഗീതം മന്ത്രി പ്രകാശിപ്പിച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയികളായ 324 വിദ്യാർഥികളെ അനുമോദിച്ചു. തുടർന്ന് വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗായകൻ അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി. 
യോഗം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. മന്ത്രി ജെ ചിഞ്ചുറാണി വിശിഷ്ടാതിഥിയായി. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഗീതാകുമാരി, എ സുനിമോൾ, സൂസൻ കോടി, കെ സി രാജൻ, പി കെ ജയപ്രകാശ്, ഐ ഷിഹാബ്, റജി ഫോട്ടോപാർക്ക്, പി മീന, വി രാജൻപിള്ള, തൊടിയൂർ വിജയൻ, കെ എ ലാൽ, ക്ലാപ്പന സുരേഷ്, ബി എ ബ്രിജിത്‌, ആർ രവീന്ദ്രൻപിള്ള, ഐ വീണാറാണി, ടി സരിത, കെ ജി അമ്പിളി, സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജിങ്‌ കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top