23 December Monday

ഏരൂരിൽ റോഡിലേക്ക് കുറ്റൻമരം കടപുഴകി വീണു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

അഞ്ചൽ– -കുളത്തുപ്പുഴ റോഡിൽ ഏരൂർ ജങ്‌ഷനു സമീപം കൂറ്റൻ ആൽമരം കടപുഴകി വീണനിലയിൽ

അഞ്ചൽ 
അഞ്ചൽ– -കുളത്തുപ്പുഴ റോഡിൽ ഏരൂർ ജങ്‌ഷനു സമീപത്തെ ആയിരവല്ലി ക്ഷേത്രവളപ്പിലെ കൂറ്റൻ ആൽമരം റോഡിനു കുറുകെ കടപുഴകി വീണു. ഇതോടെ മണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സ്കൂട്ടർ യാത്രക്കാരന്റെ മുകളിലേക്കാണ്‌ മരംവീണതെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിൽ കിടന്ന കാറിനും ടെമ്പോ വാനും ചെറിയ തകരാർ സംഭവിച്ചിട്ടുണ്ട്. പൊലീസും പുനലൂരിൽനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റി. 125 വർഷത്തോളം പഴക്കമുള്ള ആൽമരത്തിന് 200 ഇഞ്ചോളം ചുറ്റളവുമുണ്ട്. ഏറെ പാടുപെട്ടാണ് റോഡിന്‌ കുറുകെ കിടന്ന കൂറ്റൻമരം മുറിച്ചു നീക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top