22 November Friday

പുലമൺതോടിനെ വീണ്ടെടുക്കാൻ നാടൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
കൊട്ടാരക്കര 
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പുലമൺതോട് ശുചീകരിക്കുന്നതിന്‌ നടപടി ആരംഭിച്ചു. ഒക്ടോബർ രണ്ടിന് കൊട്ടാരക്കരയിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 
കൊട്ടാരക്കര മുനിസിപ്പാലിറ്റി, കുളക്കട, മൈലം പഞ്ചായത്തുകൾ വഴി കടന്നുപോകുന്ന പുലമൺ തോടിന്റെ സമഗ്രമായ വീണ്ടെടുക്കലാണ് വിഭാവനം ചെയ്യുന്നത്. സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ ഭാഗമായാണ് പദ്ധതി. 27നും 28നും മെഗാ ക്ലീനിങ്, 30ന് കുന്നക്കര പാലംമുതൽ രവിനഗർ വരെ കൂട്ടയോട്ടം. ഒക്ടോബർ രണ്ടിന്‌ പുലമൺ തോടിന്റെ നവീകരണത്തിന് മീൻപിടിപ്പാറ മുതൽ കുന്നക്കര പാലം വരെ 11 ഭാഗങ്ങളായി തിരിച്ച് വിവിധ സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകർമസേനാ അംഗങ്ങളും ഭാഗമാകും. സംഘാടകസമിതി യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top