23 December Monday
ക്ഷാമബത്ത

സംസ്ഥാന സർക്കാരിന് 
അഭിവാദ്യമർപ്പിച്ച്‌ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

ക്ഷാമബത്ത അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കൊല്ലം സിവിൽ 
സ്റ്റേഷനു മുന്നിൽ ചേർന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ ഉദ്ഘാടനംചെയ്യുന്നു

 

കൊല്ലം
ജീവനക്കാർക്കും അധ്യാപകർക്കും സർവീസ് പെൻഷൻകാർക്കും ക്ഷാമബത്ത അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷനു മുന്നിൽ പ്രകടനവും യോഗവും നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ ഉദ്ഘാടനംചെയ്തു. കേന്ദ്രസർക്കാരിന്റെ ഉപരോധസമാന നയം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ജീവനക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാരിനെ യോഗം അഭിനന്ദിച്ചു. 
എം എസ് ഷിബു, എസ് ദിലീപ്, ജെ അനീഷ്, ആർ രമ്യ മോഹൻ, എസ് ഷാഹിർ എന്നിവർ സംസാരിച്ചു. ജി കെ ഹരികുമാർ, എം എസ് ബിജു, സി എസ് ശ്രീകുമാർ, ബി സുജിത്ത്, പി മിനിമോൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ യോഗങ്ങൾ ഉദ്‌ഘാടനംചെയ്തു. വി ആർ അജു, ശിവശങ്കരപ്പിള്ള, ശൈലേഷ് കുമാർ, പ്രേംശങ്കർ, ആകാശ്കുമാർ, മധുസൂദനൻ എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top