കൊല്ലം
ദേശീയപാത ബൈപാസിൽ കല്ലുംതാഴം ജങ്‌ഷനിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ബസിന്റെയും കാറിന്റെയും മുകളിലേക്ക് ഒടിഞ്ഞുവീണു. നാലുപേർക്കു പരിക്കേറ്റു. വ്യാഴം രാത്രി 7.10നായിരുന്നു അപകടം. സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കവെ സ്വകാര്യ ബസിനു മുകളിലേക്കും പാലത്തറയിൽനിന്നു കൊല്ലത്തേക്ക് വന്ന കാറിന്റെ മുകളിലേക്കുമാണ് ഇരുനൂറിലധികം വർഷം പഴക്കമുള്ള മരം ഒടിഞ്ഞുവീണത്.
ബസ് ഡ്രൈവർ കേരളപുരം കോവിൽമുക്ക് ബിജുഭവനത്തിൽ ബിജു, യാത്രക്കാരി പേരൂർക്ഷേത്രത്തിന് സമീപം സുനിത, സ്‌റ്റോപ്പിൽ നിൽക്കുകയായിരുന്ന രാമൻകുളങ്ങര സ്വദേശിനി ഉഷാകുമാരി, കൺട്രോൾ റൂം ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന ഗ്രേഡ് എസ്ഐ സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരും ഓട്ടോറിക്ഷതൊഴിലാളികളും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..