ചവറ
ഈ വര്‍ഷത്തെ സംസ്ഥാന പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ പുരസ്‌കാരം പന്മന മനയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്. മികച്ച പിടിഎക്കുള്ള അവാര്‍ഡാണ് ലഭിച്ചത്. പ്ലാനിറ്റോറിയം, ഇ- ലാബ്, 12-വര്‍ഷം തുടര്‍ച്ചയായി ശാസ്ത്രമേള, കലോത്സവം, കായികമേള എന്നിവയിൽ വിജയം, ഹരിത മുകുളം അവാര്‍ഡ്, പ്ലാസ്റ്റിക് മുക്ത സ്‌കൂള്‍, പഠന നിലവാരത്തില്‍ ഒന്നാമത് തുടങ്ങിയ നേട്ടങ്ങൾക്കാണ് അംഗീകാരം. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലില്‍നിന്നും പിടിഎ പ്രസിഡന്റ് രഞ്ജു മുരളീധരന്‍, എസ്എംസി ചെയര്‍മാന്‍ രാജിമോള്‍, വീണാറാണി, അനു തുടങ്ങിയവര്‍ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മന്ത്രി കെ രാജന്‍, സംസ്ഥാന പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജിതമ്പി, ജനറല്‍ സെക്രട്ടറി കെ എം ജയപ്രകാശ്, ഗ്രീഷ്മ, കോളിന്‍സ് ചാക്കോ, വാഹിദാ, കവിത എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..