കരുനാഗപ്പള്ളി
മലിനമാക്കപ്പെടുന്ന ജലസ്രോതസ്സുകൾ സംരക്ഷിക്കൂ എന്ന സന്ദേശവുമായി വർണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പല്‍ അനി വർണവും 31 ശിഷ്യരും ചേർന്ന് കൈമുട്ടിനാൽ വരച്ച കൂറ്റൻ ചിത്രം ശ്രദ്ധേയമായി. 100 ചതുരശ്ര അടിയിൽ വരച്ച ചിത്രം യുആർഎഫ് റെക്കോർഡിലും ഇടംനേടി. ഒരു മണിക്കൂർ 45 മിനിട്ട് കൊണ്ടാണ് ചിത്രംവരച്ചത്. ചൊവ്വ രാവിലെ ഒമ്പതിന് ആരംഭിച്ച ചിത്രകലാ പ്രകടനം യുആർഎഫ് ഇന്റർനാഷണൽ ജൂറി ഗിന്നസ് സുനിൽ ജോസഫ് ഓൺലൈനായി ഉദ്ഘാടനംചെയ്തു. നീലികുളം സിബു അധ്യക്ഷനായി. ചിത്രകാരനെയും ശിഷ്യരെയും സി ആർ മഹേഷ് എംഎൽഎ അനുമോദിച്ചു. മുനിസിപ്പല്‍ കൗൺസിലർ എ സുനിമോൾ, പി ജി ശ്രീകുമാർ, എ രാജേഷ്, സുമിത അനി, മഞ്ജു തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..