05 November Tuesday

കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

 

കൊല്ലം
നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ട സ്ഥിരംകുറ്റവാളികളായ 10പേർക്കെതിരെ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചു. രണ്ടുപേരെ കരുതൽ തടങ്കലിലാക്കി. ആറ് പ്രതികളെ ജില്ലയിൽ നിന്ന് പുറത്താക്കി. രണ്ടുപേർക്കെതിരെ യാത്രാ നിയന്ത്രണവും ഏർപ്പെടുത്തി. 10 ക്രിമിനൽ കേസിൽ പ്രതിയായ കൊല്ലം ഈസ്റ്റ് കന്റോൺമെന്റ്‌ പുതുവൽ പുരയിടം വീട്ടിൽ  മനു(32), അഞ്ച് ക്രിമിനൽ കേസിൽ പ്രതിയായ ശക്തികുളങ്ങര പാവൂരഴികത്ത് തെക്കേത്തറയിൽ ഗിരീഷ് (46) എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. നാല് കേസിൽ പ്രതിയായ മുഖത്തല ചെറിയേല മഠത്തിവിളവീട്ടിൽ അഭിഷേക് (21), ആറു കേസിൽ പ്രതിയായ കൊല്ലം പുന്നത്തല ജവഹർ നഗർ 192 കല്ലുംപുറത്ത് വീട്ടിൽ അനന്തു(30), അഞ്ച് കേസുകളിൽ പ്രതിയായ ശക്തികുളങ്ങര പെരുങ്കുഴിയിൽ വീട്ടിൽ  ശബരി (21), 10 മോഷണക്കേസിൽ പ്രതിയായ ശക്തികുളങ്ങര കന്നിമേൽചേരി ഡ്രീംനഗർ 111 തേവരൂപറമ്പിൽ വീട്ടിൽ അനന്തകൃഷ്ൺ (24), അഞ്ച്‌ മോഷണക്കേസിൽ പ്രതിയായ  മുളങ്കാടകം എംസിആർഎ 49- കണ്ണാവിള തയ്യിൽവീട്ടിൽ ബാലു (27), ആറ് കേസിൽ പ്രതിയായ തൃക്കോവിൽവട്ടം കുറുമണ്ണ ചേരിയിൽ വിഷ്ണു മന്ദിരത്തിൽ സൂരജ് (22)എന്നിവരെയാണ് ആറു മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായത്. അഞ്ച് കേസിൽ പ്രതിയായ ഓച്ചിറ ആലപ്പാട് അഴീക്കൽ കൊച്ചുപറമ്പിൽ വീട്ടിൽ അരുൺ (24), മൂന്ന് കേസിൽ പ്രതിയായ കരുനാഗപ്പള്ളി പടവടക്ക് പറമ്പിൽ തെക്കതിൽ പ്രഭാത് (29) എന്നിവർക്കെതിരെയാണ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top