22 December Sunday

എസ്ഐയുടെ ബൈക്ക് 
മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

സുജിൻ

കടയ്ക്കൽ
കടയ്ക്കൽ എസ്ഐ ജഹാംഗീറിന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കിളിമാനൂർ തട്ടത്തുമല പൂച്ചക്കുന്നിൽ സുജിനെ (27) യാണ് ചിതറ പൊലീസ് അറസ്റ്റ്‌ചെയ്തത്. മടത്തറ കലയപുരത്തെ വീട്ടിലുണ്ടായിരുന്ന ബൈക്ക് 19ന് മോഷണംപോകുകയായിരുന്നു. നിരീക്ഷണ കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടംഗ മോഷണസംഘം  ഓട്ടോയിലെത്തി ബൈക്ക് മോഷ്ടിച്ചു കടക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇവർ സ്ഥിരം ബൈക്ക് മോഷ്ടാക്കളാണെന്ന്‌ മനസ്സിലാക്കിയ പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞദിവസം കിളിമാനൂരിന് സമീപത്തുനിന്നാണ്‌  സുജിനെ പൊലീസ് കസ്റ്റഡിയിടുത്തത്‌. കിളിമാനൂരിൽനിന്നും ബൈക്ക് മോഷ്‌ടിച്ചിരുന്നതായി പിടിയിലായ സുജിൻ സമ്മതിച്ചു. ഒന്നാം പ്രതിയെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിൽ എത്തിച്ച്‌ പൊളിച്ചുവിൽക്കുന്നതാണ് ഇവരുടെ പതിവ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top