23 December Monday

കർഷകസംഘം ഏരിയ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024
ചടയമംഗലം
കർഷകസംഘം ചടയമംഗലം ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം വി എസ് സതീഷ് ഉദ്ഘാടനംചെയ്തു. ജി വിക്രമൻ അധ്യക്ഷനായി. കെ ബാബു സ്വാഗതംപറഞ്ഞു. ഏരിയ സെക്രട്ടറി ബി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ശിവദാസൻപിള്ള, വൈസ് പ്രസിഡന്റ് അസീന മനാഫ്, സിപിഐ എം ഏരിയ സെക്രട്ടറി ടി എസ് പത്മകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ സുരേഷ് (പ്രസിഡന്റ്), ജി പ്രസാദ്, എ ജെ ആസാദ് (വൈസ് പ്രസിഡന്റുമാർ), ബി ശ്രീകുമാർ (സെക്രട്ടറി), എം അൻസർ, എസ് ശ്രീജകുമാരി (ജോയിന്റ്‌ സെക്രട്ടറിമാർ), എ എ ജലീൽ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top