22 December Sunday

തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ചു; 2പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024
കടയ്ക്കൽ
ചിതറ തൂറ്റിക്കലിൽ തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ചു. തൂറ്റിക്കൽ മഹേഷ് ഭവനിൽ മഹേഷി (32) നാണ് കുത്തേറ്റത്. സംഭവത്തിൽ തൂറ്റിക്കൽ ബിനുവിലാസത്തിൽ ബിനു, ഇയാളുടെ ഭാര്യ സഹോദരൻ വിനോദ് എന്നിവരെ ചിതറ പൊലീസ് അറസ്റ്റ്‌ചെയ്തു. ശനി രാത്രി പത്തിനാണ് സംഭവം. ബിനുവിന്റെ അയൽവീട്ടിൽ കിണർ കുഴിക്കുകയായിരുന്ന മഹേഷിനെയും കൂട്ടുകാരെയും പ്രതികൾ അസഭ്യം പറഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ ബിനു ബിയർകുപ്പി പൊട്ടിച്ച്‌ മഹേഷിനെ കുത്തുകയായിരുന്നു. കുത്തേറ്റ മഹേഷിനെ സുഹൃത്തുക്കൾ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിതറ പൊലീസ് സ്ഥലത്തെത്തി ബിനുവിനെയും വിനോദിനേയും പിടികൂടി. കടയ്ക്കൽ കോടതിയിൽ ഹാജരാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top