15 November Friday

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ്‌ 
പണംതട്ടാൻ ശ്രമിച്ചവർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024
കൊല്ലം
ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് പണം തട്ടാനുള്ള ശ്രമത്തിനിടെ പിടിയിലായ രണ്ടുപേർ റിമാൻഡിൽ. 
തിരുവല്ല കോഴിമല പോസ്റ്റ് ഓഫീസ് പരിധിയിൽ കാട്ടൂർ വിപിൻ ബില്ലിൽ വിപിൻ പി വർഗീസ് (39), ആലപ്പുഴ ഉളുന്തിയിൽ മാമൂട്ടിൽ ഹൗസിൽ ബിനോയ് (41)എന്നിവരെയാണ്‌ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ട്‌ കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിലേക്ക്‌ റിമാൻഡ്‌ ചെയ്തത്‌. സംഘത്തിൽ അഞ്ചു പ്രതികളാണുള്ളതെന്നും അവരെക്കൂടി പിടികൂടി തുടരന്വേഷണം നടത്തുമെന്നും പൊലീസ്‌ പറഞ്ഞു. 
റിമാൻഡിലായ രണ്ടാം പ്രതി വിപിനെയും അഞ്ചാം പ്രതി ബിജോയിയെയും കസ്റ്റഡിയിൽ വാങ്ങും. 2018ൽ പരാതിക്കാരനായ കൊല്ലം കടപ്പാക്കട സ്വദേശിയുടെ പേരിൽ ഇഡി പിഎംഎൽഎ ആക്ട് പ്രകാരം കേസ് രജിസ്റ്റർചെയ്‌ത്‌ സ്വത്തുകൾ മരവിപ്പിച്ചിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കാനും മരവിപ്പിച്ച സ്വത്തുകൾ തിരികെ ലഭിക്കാനുമെന്ന്‌ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടാൻ ശ്രമിച്ചത്‌. 
പരാതിക്കാരന്റെ കേസ് നിലവിൽ ഇഡിയുടെ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്‌. ഇഡി ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞാണ് തട്ടിപ്പുകാർ സമീപിച്ചത്‌. കൊല്ലത്ത് റെയിൽവേസ്റ്റേഷൻ പരിസരത്തുവച്ച്‌ പണം വാങ്ങാനെത്തിയപ്പോഴാണ്‌ ഇരുവരും പിടിയിലായത്‌. ചോദ്യം ചെയ്യലിൽ വിപിൻ വിവിധ കേസുകളിൽ പ്രതിയാണെന്നും ജയിലിൽ കഴിഞ്ഞയാളാണെന്നും തെളിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top