22 November Friday

വനംവകുപ്പ്‌ ജീവനക്കാർക്ക് 
സുരക്ഷിതത്വം ഉറപ്പാക്കാണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

കേരള സംസ്ഥാന ഫോറസ്റ്റ് വാച്ചേഴ്സ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു

പുനലൂർ 
കേരളത്തിലെ വനമേഖല സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനംവകുപ്പ് തയ്യാറാകണമെന്ന് കേരള സംസ്ഥാന  ഫോറസ്റ്റ് വാച്ചേഴ്സ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ  ഉദ്ഘാടനംചെയ്തു. വിഷബാധ അകറ്റാൻ  വനത്തിനോട് ചേർന്ന ആശുപത്രികളിൽ വാക്സിൻ ലഭ്യമാക്കുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, വനത്തിനുള്ളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സ്വയരക്ഷയ്ക്കായി തോക്ക്‌ ഉൾപ്പെടെ നൽകുക, പാമ്പുകടി ഏൽക്കാതിരിക്കാൻ ക്യാൻവാസ് ഷൂസ് ഉൾപ്പെടെയുള്ള യൂണിഫോം അനുവദിക്കുക, വനത്തിലെ ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്കായുള്ള സൗകര്യം ഉറപ്പാക്കുക, വേതനവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. എ എസ് ജ്യോതി, സാനു ധർമരാജ്, എസ് ബിജു, എം ലക്ഷ്മണൻ, കള്ളിക്കാട് സുനിൽ, ബിജുലാൽ പാലസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിജുലാൽ പാലസ് (പ്രസിഡന്റ്‌), സാനു ധർമരാജ് (സെക്രട്ടറി), രതീഷ്(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top