പുനലൂര്‍
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തലവൂർ പഞ്ചായത്ത് എന്നിവ സംയുക്തമായി ഗവ. ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചൊവ്വ രാവിലെ 9.30ന് സോജു ഓഡിറ്റോറിയത്തിൽ ആരംഭിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി എസ് കലാദേവി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ നിഷാമോൾ, സുധ, പഞ്ചായത്ത് അംഗങ്ങളായ രഞ്ജിത്, പ്രൈസൺ എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ശ്രീജ സ്വാഗതവും സീനിയർ മെഡിക്കൽ ഓഫീസർ ഹരികുമാർ നമ്പൂതിരി നന്ദിയും പറഞ്ഞു.തുടർന്ന് ബോധവൽക്കരണ ക്ലാസ്, യോഗ പരിശീലനം, സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തി.ഡോക്ടര്‍മാരായ വിഷ്ണു മോഹൻ, ജയശ്രീ, അരുണിത, അസിത അലി, ഷഹാന, യോഗ ഇൻസ്‌ട്രക്ടർ ടിനു, ബിനുമോൻ, അജികുമാർ, ബിജി, സ്നേഹ, അനില എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..