കുന്നിക്കോട്
ആഞ്ഞിലിമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് കൊല്ലം– തിരുമംഗലം ദേശീയപാതയിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. വിളക്കുടി കോട്ടവട്ടം വളവാട്ടിയിൽ ബുധൻ പുലർച്ചെ അഞ്ചിനാണ് സംഭവം. സമീപത്തെ രണ്ടു വൈദ്യുതതൂൺ തകർത്തുവീണ ശിഖരം ആവണീശ്വരം അഗ്നിരക്ഷാസേന എത്തിയാണ് വെട്ടിമാറ്റിയത്. കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ വഴിതിരിച്ചുവിടുകയും രാത്രി ഏഴോടെ ഗതാഗതം പുനഃസ്ഥാപിക്കുകയുമായിരുന്നു. അപകടാവസ്ഥയിൽ നിൽക്കുന്ന വൻ മരങ്ങൾ വെട്ടിമാറ്റണമെന്ന് പ്രദേശവാസികൾ ദേശീയപാത അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും പാലിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..