22 December Sunday

പാഠം ഒന്ന്‌ 
പത്രപാരായണം...

സനു കുമ്മിൾUpdated: Thursday Sep 26, 2024

വയല എൻവിയുപിഎസിലെ വിദ്യാർഥികൾ ദേശാഭിമാനി പ്രസിദ്ധീകരിച്ച 
വാർത്തകൾ ബോർഡിൽ എഴുതുന്നു

കടയ്ക്കൽ
ആദ്യട്രിപ്പ് ബസുകൾ സ്കൂൾ മുറ്റത്തെത്തി. ബാഗും തൂക്കി കുട്ടികളോരോന്നും ക്ലാസ് മുറികളിലേക്ക്. "കോഴിക്കോട് നടയ്ക്കാവ് ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്കൂളായി തെരഞ്ഞെടുത്തു’ ബ്ലാക്ക് ബോർഡുകളിൽ പ്രധാന വാർത്തകൾ കുറിച്ചു. ബുധനാഴ്ച പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജ്‌ വാർത്ത. വൈകിവന്നവരും വാർത്തകൾ നോട്ട്ബുക്കിലേക്ക് പകർത്തുന്നു. വയല എൻവിയുപിഎസിലെ പ്രവൃത്തിദിനങ്ങളിലെ ആദ്യ അരമണിക്കൂര്‍ പത്രത്തിനൊപ്പമാണ്‌. 
പാഠ്യ–-പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വിദ്യാലയം വരിക്കാരുടെ എണ്ണത്തിൽ മലയാളത്തിലെ മൂന്നാമത്തെയും വായനക്കാരുടെ വളർച്ചാനിരക്കിൽ ഒന്നാമതുമായ ദേശാഭിമാനി ദിനപത്രത്തെ കുട്ടികൾക്കായി ക്ലാസ് മുറികളിൽ നന്നായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ തെളിവാണ് അക്ഷരമുറ്റം ഉൾപ്പെടെ പൊതുവിജ്ഞാന പരീക്ഷകളിൽ സ്‌കൂളിലെ കുട്ടികൾ നേടുന്ന വിജയം. ഏഷ്യയിലെ വലിയ അറിവുത്സവം ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 2024ൽ അഞ്ചൽ ഉപജില്ലയിൽ യുപി വിഭാഗത്തിൽ ഒന്നാമതെത്തി സ്കൂൾ അക്ഷരമുറ്റം ക്ലബ്ബിലും ഇടംനേടി. ദേശാഭിമാനിയും അക്ഷരമുറ്റവും പഠനത്തിലും പൊതുവിജ്ഞാന പരീക്ഷകളിലും സഹായമാണെന്ന്‌  അക്ഷരമുറ്റം ഉപജില്ലാ വിജയിയും ആറാം ക്ലാസ്‌ വിദ്യാർഥിയുമായ വി ജി ശ്രീനന്ദിനി ഉൾപ്പെടുന്ന കുട്ടിക്കൂട്ടങ്ങൾ പറയുന്നു. പത്രവായന കുട്ടികളിൽ പൊതുവിജ്ഞാനം വളർത്താൻ കഴിയുന്നുണ്ടെന്നാണ് സ്കൂളിലെ പ്രധാനാധ്യാപിക പി ടി ഷീജ പറയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top