26 December Thursday

വീട്ടിലൊരു ഭരണഘടന ക്യാമ്പയിനു തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

സബർമതി ഗ്രന്ഥശാലയുടെ ‘വീട്ടിലൊരു ഭരണഘടന’ ക്യാമ്പയിൻ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി 
വി വിജയകുമാർ ഉദ്‌ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സബർമതി ഗ്രന്ഥശാലയും സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംഘടിപ്പിക്കുന്ന ‘വീട്ടിൽ ഒരു ഭരണഘടന’ ക്യാമ്പയിനു തുടക്കമായി. ഗ്രന്ഥശാല അംഗങ്ങളുടെ വീടുകളിൽ ഭരണഘടനയുടെ ആമുഖം എത്തിച്ചു നൽകുന്നതാണ് പരിപാടി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ അധ്യക്ഷനായി. സെക്രട്ടറി വി ആർ ഹരികൃഷ്ണൻ, എ നബീദ്, വി അരവിന്ദകുമാർ, വി കെ രാജേന്ദ്രൻ, രാജേഷ് പുലരി, സുനിൽ പൂമുറ്റം, എച്ച് ശബരീനാഥ്, ഗോപൻ ജി നാഥ്, സുമി സുൽത്താൻ എന്നിവർ സംസാരിച്ചു. ക്യാമ്പയിൻ 26നു സമാപിക്കും. കായികതാരം ശ്യാം സബർമതിയെ ചടങ്ങിൽ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top